യുദ്ധക്കപ്പൽ ഐഎൻഎസ് കബ്രാ വിഴിഞ്ഞത്ത്
1451101
Friday, September 6, 2024 6:32 AM IST
വിഴിഞ്ഞം : തീരസംരക്ഷണം ഉറപ്പുവരുത്താൻ നാവിക സേനയുടെ ആധുനിക യുദ്ധക്കപ്പൽ ഐഎൻഎസ്. കബ്രാ വിഴിഞ്ഞത്തെത്തി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായതോടെയുള്ള സുരക്ഷ ലക്ഷ്യമാക്കിയാണു കൊച്ചിയിൽനിന്ന് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. ക്യാപ്റ്റൻ സിന്ധാന്ദ് വാങ്കഡെ യുടെ നേതൃത്വത്തിൽ 51 നവികരുമായാണു വരവ്.
കഴിഞ്ഞ മാസം ഐഎൻഎസ് കൽപ്പേനിയും വന്നു മടങ്ങിയിരുന്നു. സുരക്ഷാ നിരീക്ഷണങ്ങൾക്കു ശേഷം ഇന്നു രാവിലെ കൊച്ചി യിലേക്കുമടങ്ങും. പോർട്ട് പർസർ വിനുലാൽ അസി. പോർട്ട് കൺസർവേറ്റർ അജിഷ് എന്നിവർ വാർഫിൽ അടുപ്പിക്കുന്നതിന് നേതൃത്വം നൽകി.