തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ പ്രഥമ ദൈവദാസന് ഫാ. അദെയോദാത്തൂസ് ഒസിഡിയുടെ 56-ാമത് ഓര്മ തിരുനാളിനു തുടക്കമായി. കഴിഞ്ഞ ദിവസം കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന ദൈവദാസന് ഫാ. അദെയോദാത്തൂസ് ഒസിഡിയുടെ കബറിടത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകളും വിശ്വാസദീപം ആശീര്‍വാദവും നടന്നു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍ മതിയാവിള വികാരി ഫാ. സ്റ്റാന്ലിരാജിന് വിശ്വാസദീപം ആശിര്‍വദിച്ചു കൈമാറി. ഒക്ടോബര്‍ 20ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ദൈവദാസന് ഫാ. അദെയോദാത്തൂസ് ഒസിഡിയുടെ രൂപതാ തല നാമകരണ നടപടികളുടെ സമാപനം നടക്കും. ചടങ്ങുകളില്‍ വിവിധ റീത്തുകളിലെ ബിഷപ്പുമാര്‍ പങ്കെടുക്കും.