ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ ഗ​താ​ഗ​ത​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി
Thursday, July 25, 2024 7:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നു സ​മീ​പം വി​വി​ധ വ​ലി​പ്പ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് ദൃ​ശ്യ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.

ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലേ​യ്ക്കും പൂ​വാ​റി​ലേ​യ്ക്കു​ള്ള റോ​ഡി​ലേ​യ്ക്കും കോ​ണ്‍​വെ​ന്‍റ് റോ​ഡി​ലേ​യ്ക്കു​മൊ​ക്കെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​യ​റാ​നു​ള്ള പാ​ത​ക​ള്‍ സം​ഗ​മി​ക്കു​ന്ന ന​ഗ​ര ച​ത്വ​ര​ത്തി​നു ചു​റ്റും ഫ്ല​ക്സു​ക​ളാ​ണ്.

രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ള്‍ മു​ത​ല്‍ വാ​ര്‍​ഷി​ക മ​ഹാ​മ​ഹ​ങ്ങ​ള്‍ വ​രെ​യു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ നി​റ​ഞ്ഞ ഫ്ല​ക്സു​ക​ള്‍ ഇ​തു​വ​ഴി വാ​ഹ​നം ഓ​ടി​ച്ചെ​ത്തു​ന്ന​വ​രു​ടെ കാ​ഴ്ച​യെ മ​റ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​ണ് നി​ര​ത്താ​റു​ള്ള​തെ​ന്ന പ​രാ​തി നേ​ര​ത്തെ​യു​ണ്ട്. മു​ന്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ​ന്‍. സു​ന്ദ​ര​ന്‍​നാ​ടാ​രു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ ച​ത്വ​ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.


പ​ല​പ്പോ​ഴും ഈ ​പ്ര​തി​മ​യെ പോ​ലും മ​റ​ച്ചാ​ണ് ഫ്ല​ക്സു​ക​ള്‍ നി​ര​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ചു​റ്റു​വേ​ലി​യി​ലും ഫ്ല​ക്സു​ക​ള്‍ നി​റ​യ്ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് ഐ​ല​ന്‍​ഡി​നു ചു​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളും യാ​ത്ര​ക്കാ​ര്‍‍​ക്ക് ത​ല​വേ​ദ​ന​യാ​ണ്.