ഭാ​ര്യാ സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ
Thursday, July 25, 2024 6:50 AM IST
വ​ലി​യ​തു​റ: ഭാ​ര്യാ സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ വ​ള്ള​ക്ക​ട​വ് ഹെ​ല​ന്‍ ഹൗ​സി​ല്‍ നി​ക്‌​സ​ന്‍ സേ​വ്യ​റി​നെ (27) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭവം.

വ​ള്ള​ക്ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. മു​ന്‍ വൈ​രാ​ഗ്യ​മാ​യി​രു​ന്നു അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് ക​ന്യാ​കു​മാ​രി കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.


തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലം വാ​ടി ക​ട​പ്പു​റ​ത്തെ ബോ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ ഇ​ന്‍​സ​മാം , സി​പി​ഒ​മാ​രാ​യ വ​രു​ണ്‍​ഘോ​ഷ് , ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് സേ​വ്യ​റി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.