വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ശി​ല്പി ഉ​മ്മ​ൻ​ചാ​ണ്ടി: കെ .​മു​ര​ളീ​ധ​ര​ൻ.
Thursday, July 25, 2024 6:50 AM IST
നെ​ടു​മ​ങ്ങാ​ട്: വി​ഴി​ഞ്ഞം തു​റ​മു​ഖം യാ​ഥാ​ർ​ഥ‍്യ​മാ​ക്കി​യ​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള വി​ക​സ​ന നി​ല​പാ​ടു​ക​ൾ ആ​ണെ​ന്നും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ശി​ല്പി ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള ജ​ന​ത​യ്ക്ക് ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ ​മു​ര​ളീ​ധ​ര​ൻ.

നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​റ​മു​ഖ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​പ്പോ​ൾ ക​ട​ൽ​ക്കൊ​ള്ള എ​ന്ന് പ​റ​ഞ്ഞ് പാ​ർ​ട്ടി പ​ത്ര​ത്തി​ൽ വാ​ർ​ത്ത കൊ​ടു​ത്ത​വ​രാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ഇ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ക​സ​ന​മാ​യി ഉ​യ​ർ​ത്തി കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.


കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നെ​റ്റി​റ​ചി​റ ജ​യ​ൻ അ​ഡ്വ.​ബാ​ജി, ക​ല്ല​യം സു​കു, തേ​ക്ക​ട അ​നി​ൽ​കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ​ആ​നാ​ട്, ടി.​അ​ർ​ജു​ന​ൻ, വ​ട്ട​പ്പാ​റ​ച​ന്ദ്ര​ൻ അ​ഡ്വ. എ​സ്.​അ​രു​ൺ​കു​മാ​ർ, പൂ​ങ്കു​മ്മൂ​ട്അ​ജി, സെ​യ്താ​ലി കൈ​പ്പാ​ടി, എ​ൻ .ഫാ​ത്തി​മ, ശ​ര​ത്, നെ​ട്ട​യി​ൽ ഷി​നു, നൗ​ഷാ​ദ്ഖാ​ൻ, വാ​ളി​ക്കോ​ട് സു​ധീ​ർ. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.