മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്കുമ​രു​ന്ന് ക​ച്ച​വ​ടം: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, July 25, 2024 6:50 AM IST
വെ​മ്പാ​യം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ടം നടത്തിയ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് മാ​തു​ശേ​രി വീ​ട്ടി​ൽ സു​രേ​ന്ദ്ര (54) നെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും വ​ട്ട​പ്പാ​റ പോ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വ​ട​പ്പാ​റ, ക​ന്യാ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ വേ​റ്റി​നാ​ട് മ​ന്ത്ര​വാ​ദ​ത്തി​നാ​യി ഒ​രു അ​മ്പ​ല​വും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്.

പ്ര​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ല​പ്പ​ന ന​ട​ത്തി വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും നാ​ളു​ക​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വും 2.06 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.

റൂ​റ​ൽ എ​സ്പി കി​ര​ൺ നാ​രാ​യ​ണി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി കെ.​എ​സ് അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മും, വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ ബി​നി മോ​ൾ, സു​നി​ൽ​കു​മാ​ർ, സി​പി​ഒ റെ​ജി, ഷാ​ഡോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജു കു​മാ​ർ, സ​തി​കു​മാ​ർ, ഉ​മേ​ഷ്, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധന ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.