ധീ​വ​രസ​ഭ സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Thursday, July 25, 2024 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ഖി​ല കേ​ര​ള ധീ​വ​ര സ​ഭ അ​ടു​ത്ത മാ​സം ഏ​ട്ടി​നു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ക, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം തീ​ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​ത്തു​ക,


മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക ന​ൽ​കു​ക, ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​ർ​ക്ക് ഡെ​ത്ത് കം​ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഭാ​ര​വാ​ഹി​ക​ളാ​യ പൂ​ന്തു​റ ശ്രീ​കു​മാ​ർ, പൂ​ന്തു​റ ബൈ​ജു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.