ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
Thursday, July 25, 2024 6:36 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഉ​ള്ളൂ​ർ ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി. നാ​ലാ​ഞ്ചി​റ കോ​ട്ട​മു​ക​ൾ പ​ണ​യി​ൽവീ​ട്ടി​ൽ ഷ​ഫീ​ഖ് (44) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം ആ​റി​നാ​യി​രു​ന്നു മോ​ഷ​ണം.

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ച് 30,000 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വെ​ള്ളാ​റി​ന് സ​മീ​പ​ത്തെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.