ഐ​.ബി. സ​തീ​ഷ് എം​എ​ൽ​എയു​ടെ കു​ടും​ബവീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം
Thursday, July 25, 2024 6:36 AM IST
കാ​ട്ടാ​ക്ക​ട: ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എയു​ടെ കു​ടും​ബ വീ​ട്ടി​ൽ മോ​ഷ​ണശ്ര​മം. എം​എ​ൽ​എയുടെ ആ​ൾ​താ​മ​സമി​ല്ലാ​ത്ത കു​ടും​ബ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള അ​ഴിവാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നാ​ണ് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. വീ​ട്ടി​ലെ ചു​മ​ർ അ​ല​മാ​ര ഉ​ൾ​പ്പെ​ടെ തു​റ​ന്നു നോ​കി​യ നി​ല​യി​ലാ​ണ്.​

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ പ​രി​പ​ടി​ക​ൾ​ക്കി​ടെ വ​ല്ല​പ്പോ​ഴും ഇ​വി​ടെ എ​ത്താ​റു​ള്ള എം​എ​ൽ​എ തൂ​ങ്ങാം​പാ​റ​യി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഇവിടെയെത്തി​യ​പ്പോ​ഴാ​ണ് വീ​ടി​നു മു​ന്നി​ലെ അ​ഴി​യി​യുടെ പൂ​ട്ട​റു​ത്ത നിലയിൽ കണ്ടത്. തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.