വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​തമാ​താ ദേ​വാ​ല​യ​ത്തി​ലെ ​മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നം ഓ​ഗ​സ്റ്റ് ആ​റു മു​ത​ല്‍ 15 വരെ
Thursday, July 25, 2024 6:36 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​തമാ​താ ദേ​വാ​ല​യ​ത്തി​ലെ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നം ഓ​ഗ​സ്റ്റ് ആ​റു മു​ത​ല്‍ 15 വ​രെ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബ​ര്‍​ട്ട് വി. വി​ൻസ​ന്‍റ് അ​റി​യി​ച്ചു.

27നും ​ഓ​ഗ​സ്റ്റ് മൂ​ന്നി​നും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഏ​ഴുവ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല​യും 28ന് ​വൈ​കു​ന്നേ​രം 5.30ന് ​ബി​സി​സി യൂ​ണി​റ്റു​ക​ളി​ല്‍ തി​രു​നാ​ള്‍ ഒ​രു​ക്ക വി​ശേ​ഷാ​ല്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളും ന​ട​ക്കും. ഓ​ഗ​സ്റ്റ് ര​ണ്ടി​നു രാ​വി​ലെ ഏ​ഴ് മു​ത​ല്‍ അ​ഖ​ണ്ഡ ആ​രാ​ധ​ന, വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ള്‍ ഒ​രു​ക്ക പൊ​തു ആ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.

മൂ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​തീ​ര്‍​ഥാ​ട​ന ഒ​രു​ക്ക ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി. ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റി​നി, ന​വ​നാ​ള്‍, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 6.45 ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്.

തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ആ​ര്യ​നാ​ട് ഫെ​റോ​ന വി​കാ​രി ഫാ. ​ഷൈ​ജു​ദാ​സ് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ദേ​വാ​ല​യ​ത്തി​നു ചു​റ്റും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ജ​പ​മാ​ല, ലി​റ്റി​നി, ന​വ​നാ​ള്‍, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. ഒ​ന്പ​ത് മു​ത​ല്‍ 13 വ​രെ വ്ളാ​ത്താ​ങ്ക​ര ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍. കൊ​ല്ലം സാ​ന്‍​പി​യോ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ബേ​ണി വ​ര്‍​ഗീ​സും സം​ഘ​വും ന​യി​ക്കും. 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​രി​യ​ന്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ്.


തീ​ര്‍​ഥാ​ട​ന ദി​ന​മാ​യ 14ന് ​രാ​ത്രി ഏ​ഴി​ന് പ​രി​ശു​ദ്ധ സ്വ​ര്‍​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ മ​ഹോ​ത്സ​വ ദി​ന​മാ​യ 15ന് ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ര്‍​വാ​ദ​വും ദേ​വാ​ല​യ​ത്തി​നുചു​റ്റും തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​വും. വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ള്‍ സ​മാ​പ​ന സ​മൂ​ഹ ദി​വ്യ​ബ​ലി. 16 മു​ത​ല്‍ 21 വ​രെ സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷം.

പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ രാ​ജ്ഞി​ത്വ തി​രു​നാ​ളാ​യ 22ന് ​വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, ന​വ​നാ​ള്‍, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര, പാ​റ​ശാ​ല, പൂ​വാ​ര്‍, വെ​ള്ള​റ​ട, വി​ഴി​ഞ്ഞം, കാ​ട്ടാ​ക്ക​ട, ക​ളി​യി​ക്കാ​വി​ള, മാ​ര്‍​ത്താ​ണ്ഡം എ​ന്നീ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും സ്പെ​ഷ​ല്‍ ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഇ​ട​വ​ക തി​രു​നാ​ള്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.