പൈ​പ്പ് ലൈ​നിനുവേണ്ടി ‌എടുത്ത കുഴിയിലേക്ക് സ്കൂ​ൾ ബ​സ് ച​രി​ഞ്ഞു
Thursday, July 25, 2024 6:36 AM IST
വാ​ട്ട​ർ അ​ഥോറി​ട്ടി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെയും അ​നാ​സ്ഥയെന്ന് ആരോപണം

കി​ളി​മാ​നൂ​ർ: സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി വ​ന്ന ബ​സ് പൈ​പ്പ് ലൈ​നി​ന് വേണ്ടിയെടുത്ത കു​ഴി​യി​ൽ വീ ണു ച​രി​ഞ്ഞു. ഐ​രു​മൂ​ല ക്ഷേ​ത്ര റോ​ഡി​ൽ ഇ​ന്ന​ലെ​യാ​യിരു ന്നു അ​പ​ക​ടം. കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞെ​ങ്കി​ലും അ​തി​രി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

കി​ളി​മാ​നൂ​ർ ഠൗ​ൺ യുപി എ​സി​ലെ സ്കൂ​ൾ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് ലൈൻ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ഴി ശ​രി​യാ​യി മ​ണ്ണി​ട്ടു മൂ​ടി ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇവിടെ അ​പ​ക​ട​ങ്ങ​ൾ പതിവാണ്. അ​തി​നാ​ൽ സ്കൂ​ൾ ബ​സു​ക​ൾ ഇ​പ്പോ​ൾ ഇ​തുവ​ഴി വ​രാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

കു​ഴി മൂ​ടി മ​ണ്ണി​ട്ട് ഉ​റ​പ്പി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ല​ഞ്ചേ​രി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ കു​ഴി​യി​ൽ വാ​ഴവ​ച്ച് പ്ര​തി​ഷേ​ധിച്ചിരുന്നു.


കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി റോ​ഡു​ക​ൾ ഇ​ത്ത​ര​ത്തി​ൽ വെ​ട്ടി​ക്കു​ഴി​ച്ചതിനാൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടുണ്ടെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ അ​ന​ങ്ങാ​പ്പാ​റന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്തിന്‍റെ​യും കു​ഴി​മൂ​ടി റോഡ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കേ​ണ്ട​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെന്ന് ഇ​രു​കൂ​ട്ട​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ആ​റ്റി​ങ്ങ​ൽ വാ​ട്ട​ർ അ​ഥോറി​ട്ടി​യി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ഹ​രാ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്നു റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.