കടലിൽ വീണു കാണാതായ യുവാവിന്‍റെ മൃതദേഹം കന്യാകുമാരിയിൽ കണ്ടെത്തി
Wednesday, July 24, 2024 10:51 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ക​ട​ലി​ൽ വീ​ണു കാ​ണാ​താ​യ യുവാവി ന്‍റെ മൃതദേഹം ക​ന്യാ​കു​മാ​രി​യി​ൽ കണ്ടെത്തി. പ​ത്തു ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി നൊ​ടു​വി​ൽ യുവാവിന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം ബ​ന്ധുക്ക​ൾ ഏ​റ്റു​വാ​ങ്ങി.

കോ​ട്ടു​കാ​ൽ തേ​രി​വി​ള മം​ഗ​ല​ശേ​രിവീ​ട്ടി​ൽ അ​നി​ൽ​കു​മാർ-ബീന ദന്പതികളുടെ മ​ക​ൻ അ​ജീ​ഷി(27)ന്‍റെ മൃ​തദേ​ഹ​മാ​ണ് ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ബന്ധു ക്കൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 14ന് ​വൈ​കു​ന്നേ​രം മു​ല്ലൂ​ർ ക​രി​ക്കാ​ത്തി ബീ​ച്ചി​നു സ​മീ​പ​ത്തെ ക​ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ആ​ദ്യം ന​ങ്കൂ​ര​മി​ട്ട ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ കാ​ണാ​നെ​ത്തി​യശേ​ഷം ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് ബീ​ച്ചി​ലെ​ത്തി​യ അ​ജീ​ഷ് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തീ​രദേ​ശ​പോ​ലീ​സും, മ​റൈ​ൻ എ​ൻ ഫോ​ഴ്സ് മെ​ന്‍റും തെരച്ചിൽ നടത്തിയിരുന്നു. കാ​ണാ​താ​യി മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞും മൃ​തദേ​ഹം ജ​ല​പ്പ​ര​പ്പി​ൽ ഉ​യ​രാ​തെ വ​ന്നതോ​ടെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യി​രി​ക്കാ​മെ​ന്ന ധാരണയിലായിരുന്നു അ​ധി​കൃ​ത​രും ബ​ന്ധു​ക്ക​ളും. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ അ​ജീ​ഷി​നെ തി​രി​ച്ചുകി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി.

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും തെര​ച്ചി​ൽ നി​ർ​ത്താ​ത്ത അ​ധി​കൃ​ത​ർ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​വും തേ​ടിയിരുന്നു. ഇതിനിടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ന്യാ​കു​മാ​രി​ക്കു സ​മീ​പം കീ​ഴെ മ​ണ​ക്കു​ടിയിൽ അജീഷിന്‍റെ മൃതദേഹം തീ​ര​ത്ത​ടി​ഞ്ഞു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർന്നു കു​ള​ച്ച​ൽ മ​റൈ​ൻ അ​ധി​കൃ​ത​ർ എ​ഫ്​ഐആ​ർ ത​യാറാ​ക്കി​യ ശേ​ഷം മൃ​തദേ​ഹം ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.


ക​ട​ലി​ന്‍റെ ഒ​ഴു​ക്ക് തെ​ക്കോ​ട്ടാ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ വി​വ​രം നേ​ര​ത്തെ ത​ന്നെ കു​ള​ച്ച​ൽ പോ​ലീ​സി​നു വി​ഴി​ഞ്ഞം തീ​ര​ദേ​ശ​പോ​ലീ​സ് കൈ​മാ​റി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത കു​ള​ച്ച​ൽ പോ​ലീ​സ് ഫോ​ട്ടോ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വി​ഴി​ഞ്ഞത്തെ ​അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി.


ഫോ​ട്ടോ​യി​ൽ സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ൾ​ തീ​ര​ദേ​ശ​ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​ മൃ​ത​ദേ​ഹം കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ജീ​ർ​ണി​ച്ച മൃ​തദേ​ഹ​ത്തി​ൽ പാ​മ്പി​ന്‍റെ അ​ട​യാ​ള​ത്തിൽ പ​ച്ച​കു​ത്തി​യതും സ​ഹോ​ദ​ര​ൻ സ​മ്മാ​ന​മാ​യി ന​ൽ​കി​യ വെ​ള്ളി മാ​ല​യും തി​രി​ച്ച​റി​വാ​യി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഏ​ക സ​ഹോ​ദ​ര​ൻ - അ​നീ​ഷ് .