അ​മ്മയ്ക്കു പി​റ​കെ മൂ​ന്നാം​നാ​ൾ മ​ക​നും മ​രി​ച്ചു
Saturday, May 25, 2024 10:45 PM IST
നെ​ടു​മ​ങ്ങാ​ട്: മാ​താ​വ് മ​ര​ണ​മ​ട​ഞ്ഞു മൂ​ന്നാം ദി​വ​സം മ​ക​നും മ​രി​ച്ചു. ക​ര​കു​ളം ചെ​ക്ക​ക്കോ​ണം ലാ​ൽ നി​വാ​സി​ൽ എ.​ത​ങ്ക​മ്മ (80), മ​ക​ൻ വി.​ഗി​രീ​ശ​ൻ (63) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് . ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ 20-നാ​ണ് ത​ങ്ക​മ്മ മ​രി​ച്ച​ത്.

ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗി​രീ​ശ​ൻ ചി​കി​ത്സ​യ്ക്കി​ടെ 23-നു​മാ​ണ് മ​രി​ച്ച​ത്. വി​ശ്വം​ഭ​ര​ൻ ആ​ചാ​രി​യാ​ണ് ത​ങ്ക​മ്മ​യു​ടെ ഭ​ർ​ത്താ​വ്. ജ​യ​ൻ, വി​ജ​യ​ൻ എ​ന്നി​വ​ർ മ​റ്റു മ​ക്ക​ളാ​ണ്. ഗി​രീ​ശ​ന്‍റെ ഭാ​ര്യ ശാ​ലി​നി. മ​ക്ക​ൾ: കി​ര​ൺ​ലാ​ൽ, ശ​ര​ൺ​ലാ​ൽ. മ​രു​മ​ക്ക​ൾ: റോ​ഷ്നി, അ​ഖി​ല.