വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 35.14 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
Friday, April 12, 2024 6:28 AM IST
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 35.14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് 492.15 ഗ്രാം ​തൂ​ക്ക​മു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച ദ​മാ​മി​ല്‍ നി​ന്നും എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നു​മാ​ണ് 24 കാ​ര​റ്റി​ന്‍റെ സ്വ​ര്‍​ണം അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണം ബാ​ര്‍ രൂ​പ​ത്തി​ലും , നാ​ണ​യ​ങ്ങ​ളാ​യും ചെ​യി​നു​ക​ളാ​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ സ്‌​പെ​ഷ​ല്‍ പോ​ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ച്ച് അ​തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച ശേ​ഷം വീ​ണ്ടും വ​സ്ത്രം അ​ഡീ​ഷ​ണ​ലാ​യി തു​ന്നി​ച്ചേ​ര്‍​ത്താ​യി​രു​ന്നു കൊ​ണ്ടു വ​ന്ന​ത്.