ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള ഇ​ന്ന്: 1091 ​കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കും
Thursday, February 22, 2024 5:46 AM IST
നെ​ടു​മ​ങ്ങാ​ട്: ​എ​ല്ലാ​വ​ർ​ക്കും ഭൂ​മി എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 1,091 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും, ജി.​ആ​ർ. അ​നി​ലും പ​ട്ട​യം വി​ത​ര ണം ​ചെ​യ്യും.

നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ ആ​ര്യ​നാ​ട് വി.​കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ 132 കോ​ള​നി​ക​ളി​ലു​ൾ​പ്പെ​ട്ട 750 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കും. ഇ​തി​നു പു​റ​മേ 200 വ​നാ​വ​കാ​ശ രേ​ഖ​യും 22 സാ​മൂ​ഹ്യ വ​നാ​വ​കാ​ശ രേ​ഖ​യും വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട 119 പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

ആ​കെ 1,091 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലാ​ണ്. 500 പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ 310, തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ൽ 69, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ 156, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ 26, വ​ർ​ക്ക​ല താ​ലൂ​ക്കി​ൽ 30 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കും.