വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ജോ​ലി​യും ന​ൽ​ക​ണം : എ​ഐ​ടി​യു​സി
Wednesday, February 21, 2024 5:52 AM IST
വെ​ള്ള​റ​ട: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ആ​ശ്രി​ത​ർ​ക്കു ജോ​ലി​യും ന​ൽ​ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി.

അ​ടു​ത്തി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വ​യ​നാ​ട് കൊ​ല്ല​പ്പെ​ട്ട ഫോ​റ​സ്റ്റ് വാ​ച്ച​ര്‍ പോ​ളാ​ണ് ഒ​ടു​വി​ല​ത്തേ​ത്. പ്ര​സി​ഡ​ന്‍റ് ബാ​ബു​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.


60 വ​യ​സാ​യി പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ഗ്രാ​റ്റി​വി​റ്റി​യും പെ​ന്‍​ഷ​നും ന​ല്‍​കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​ടി​ശി​ക പൂ​ര്‍​ണ​മാ​യും ന​ല്‍​ക​ണ​മെ​ന്നും, മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ​യു​ടെ തി​രി​ച്ചു​വി​ടാ​ന്‍ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.