കർഷക ഉണർവ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെയും കണമല സബ് ഓഫീസിന്റെയും ഉത്പന്ന നിർമാണ യൂണിറ്റിന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക
കണമല: നബാർഡിന്റെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെ റാന്നി, പെരുനാട്, വെച്ചൂച്ചിറ, എരുമേലി പഞ്ചായത്തുകളിലെ ചെറുകിട,നാമമാത്ര കർഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകൃതമായ കർഷക ഉണർവ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെയും കണമല സബ് ഓഫീസിന്റെയും ഉത്പന്ന നിർമാണ യൂണിറ്റിന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. സാബു ജോൺ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ് പദ്ധതി വിശദീകരണം നടത്തി. കന്പനി ചെയർമാൻ കെ.ജെ. തോമസ്, പിഡിഎസ് പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, വിഷ്ണു, ജിജി കുര്യൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Inauguration nattuvisesham local news