x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

തൊ​ഴി​ൽ, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ ജ​ർ​മ​ൻ പ്ര​തി​നി​ധിസം​ഘ​ത്തെ കണ്ടു


Published: October 25, 2025 11:04 PM IST | Updated: October 25, 2025 11:04 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നും തൊ​​​ഴി​​​ൽ-​​​നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജ​​​ർ​​​മ​​​നി​​​യു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​ർ​​​മ​​​ൻ പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വു​​​മാ​​​യി തൊ​​​ഴി​​​ൽ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും, ധ​​​ന​​​മ​​​ന്ത്രി കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്‌​​​കി​​​ൽ​​​സ് എ​​​ക്‌​​​സ​​​ല​​​ൻ​​​സി​​​ന്‍റെ (KASE) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ജ​​​ർ​​​മ​​​ൻ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ എ​​​കിം ബു​​​ർ​​​കാ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 27 ജ​​​ർ​​​മ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്‌​​​കി​​​ൽ​​​സ് എ​​​ക്‌​​​സ​​​ല​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ തൊ​​​ഴി​​​ൽ, നൈ​​​പു​​​ണ്യ വ​​​കു​​​പ്പ് KASE വ​​​ഴി ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​നം നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​താ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഗെ​​യ്​​​ഥെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഒ​​​എ​​​സ്‌​​​ഡി എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ശ​​​ക്ത​​​മാ​​​യ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ്. TELC, ECL തു​​​ട​​​ങ്ങി​​​യ അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ർ​​​ട്ടി​​​ഫ​​​യിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രും.

Tags : German Delegation Minister sivankutty Minister KN balagopal

Recent News

Up