കൊച്ചി: നവംബര്‍ നാലു മുതല്‍ ആറുവരെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തില്‍ (മീകോസ് 4) വ്യവസായ സംഗമം സംഘടിപ്പിക്കും. നവംബര്‍ അഞ്ചിനു രാവിലെ പത്തിനാണു സംഗമം.
സമുദ്രോത്പന്ന കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിര്‍മാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികള്‍ വ്യവസായ സംഗമത്തില്‍ പങ്കെടുക്കും.
സമുദ്രോത്പന്ന കയറ്റുമതി, സമുദ്രകൃഷി മേഖലകളെ ആശ്രയിക്കുന്ന കര്‍ഷകര്‍, വ്യാപാരികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 30ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ജോ കിഴക്കൂടന്‍, ഫോണ്‍ : 9445153671.
Tags : Ocean Research Symposium Industry