x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സ​വ​ർ​ക്ക​റെ​ക്കുറിച്ച് കേരളത്തിൽ പഠിപ്പിക്കും: കെ.​ സു​രേ​ന്ദ്ര​ൻ


Published: October 26, 2025 02:11 AM IST | Updated: October 26, 2025 02:11 AM IST

കോ​​​​ഴി​​​​ക്കോ​​​​ട്: വീ​​​​ർ സ​​​​വ​​​​ർ​​​​ക്ക​​​​റെ​​​​യും ഡോ​​​​ക്ട​​​​ർ ഹെ​​​​ഡ്ഗ​​​​വാ​​​​റി​​​​നെ​​​​യും പ​​​​ണ്ഡി​​​​റ്റ് ദീ​​​​ൻ​​​​ദ​​​​യാ​​​​ലി​​​​നെ​​​​യു​​​മെ​​​​ല്ലാം​​കു​​റി​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​​ജെ​​​​പി മു​​​​ൻ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ.​​​​ സു​​​​രേ​​​​ന്ദ്ര​​​​ൻ.

ഇ​​​ഷ്‌​​​ടമി​​​ല്ലാ​​​ത്ത​​​വ​​​ർ പ​​​​ഠി​​​​ക്കേ​​​ണ്ടെ​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു. ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ളം ശ​​​​രി​​​​യാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ശ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും കോ​​​​ൺ​​​​ഗ്ര​​​​സ് ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.


ക​​​​ഴി​​​​ഞ്ഞ നാ​​​​ല് വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം എ​​​​ൻ​​​​ഇ​​​​പി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള നൂ​​​​ത​​​​ന​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വ​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ചി​​​​ല്ല. ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും സ​​​​മ​​​​യം വൈ​​​​കി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​തെ ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം ത​​​​ന്നെ എ​​​​ൻ​​​​ഇ​​​​പി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്ക​​​​ണം.

വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കി ജ​​​​ന​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ധ​​​​രി​​​​പ്പി​​​​ച്ച ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​ത്തി​​​​ൽ ഒ​​​​രു തെ​​​​റ്റു​​​​മി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​ത് സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags : K. Surendran Savarker

Recent News

Up