തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ട പോരാട്ടത്തില്‍ തിരുവനന്തപുരത്തിന്റെ മുന്നേറ്റം. അത്ലറ്റിക്സില് പാലക്കാടിന്റെ ആധിപത്യം തുടരുമ്പോള്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള കുതിപ്പില്‍ തിരുവനന്തപുരത്തിന് ശക്തരായ എതിരാളികളില്ല. 165 സ്വര്‍ണവും 122 വെള്ളിയും 139 വെങ്കലവുമായി 1472 പോയിന്റുമായി ആതിഥേയര്‍ ശക്തമായ നിലയില്‍.
76 സ്വര്‍ണവും 38 വെള്ളിയും 79 വെങ്കലവുമായി 694 പോയിന്റോടെ തൃശൂര്‍ രണ്ടാമതും 47 സ്വര്‍ണവും 66 വെള്ളിയും 73 വെങ്കലവും ഉള്‍പ്പെടെ 615 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. അത്ലറ്റിക്സില് 16 സ്വര്‍ണവും 11 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 134 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 10 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി 106 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും എട്ടു സ്വര്‍ണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി 70 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത്.
സ്കൂൾ നില
വ്യക്തിഗത സ്കൂളുകുകളില്‍ പുല്ലൂരംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 37 പോയിന്റുമായി ഒന്നാമതും 34 പോയിന്റുമായി മലപ്പുറം തിരുനാവായ നാവാമുകുന്ദയും പാലാക്കാട് മുണ്ടൂര്‍ സ്കൂളുകളും തൊട്ടു പിന്നിലുമുണ്ട്.
ട്രാക്കില്‍ ഇന്നലെ അഞ്ചു റിക്കാര്‍ഡുകള്‍ പിറന്നു. മലപ്പുറം നാവാമുകുന്ദയിലെ ആദിത്യ അജി ട്രിപ്പിള്‍ സ്വര്‍ണത്തിന് അവകാശിയായി.
ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്എസ്എസിലെ ടി.എം അതുല്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ ദേവനന്ദ പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ എന്നിവര്‍ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി.
Tags : State School Sports athletics track