വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സീറോമലങ്കര സഭ മേജര്‍ ആര്
കൊച്ചി: മിഷന്‍പ്രവര്‍ത്തനങ്ങളുടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കമായി.
എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി സീറോമലങ്കര സഭ മേജർ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഐപിസിഐ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന് മുള്ളൂര്‍, സിആര്‍ഐ പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലക്കല്‍, റവ.ഡോ. പയസ് ജെയിംസ് ഡിസൂസ, റവ.ഡോ. സില്‍വസ്റ്റര്‍ ഡിസൂസ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര, സിസ്റ്റര്‍ ഷാഹില തുടങ്ങിയവര്‍ പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 9.30 മുതല്‍ സെമിത്തേരിമുക്ക് ഹോളി ഫാമിലി മൊണാസ്ട്രി ഹാളില്‍ സെമിനാര്‍ നടന്നു. റവ.ഡോ. സാജന് ജോര്‍ജ് പേരേപ്പറമ്പില്‍, സിസ്റ്റര്‍ ഡോ. സുനിത റൂബി, റവ.ഡോ. ജോസി താമരശേരി, സിസ്റ്റര്‍ ഡോ. സില്‍വിയ, ഫാ. മാര്ട്ടിന് പുളിക്കല്‍, റവ.ഡോ. ഏബ്രഹാം കൊറ്റനെല്ലൂര്‍, സിസ്റ്റര്‍ ഷാലിനി എന്നിവര്‍ വിഷയാവതരണം നടത്തി.
Tags : Little Thresia Kochu thresia canonization