തിരുവനന്തപുരം: നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേരെ തമിഴ്നാട് പോലീസ് പിടികൂടി. 15 ലക്ഷം രൂപ വിലയുള്ള 301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽനിന്നു പിടിച്ചെടുത്തു.
നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് നാഗർകോവിലിൽ വച്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തേക്ക് ഉത്പന്നങ്ങൾ എങ്ങനെ എത്തിക്കുന്നെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
ബീമാപ്പള്ളിയിൽനിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Police arrest four people 301 kg gutka worth 15 lakh