പുത്തന്‍കുരിശ്: കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ശ്രേഷ്ഠബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ കാര്‍മികത്വത്തിലാകും ചടങ്ങുകള്‍.
ഇന്ന് മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും നാളെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കത്തീഡ്രലില്‍ കുർബാന അര്‍പ്പിക്കും.തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ പെരുന്നാളിന്റെ കൊടിയേറ്റ് നിര്‍വഹിക്കും. 28ന് മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്തായും 29ന് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായും കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും.
30ന് രാവിലെ ഏഴിന് ഏബ്രഹാം മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ കുര്‍ബാന, വൈകുന്നേരം ആറിന് തൃശൂര്‍, കടമറ്റം, പള്ളിക്കര, കരിങ്ങാച്ചിറ, മുളന്തുരുത്തി, പിറവം മേഖലകളില്‍നിന്നുള്ള കാല്‍നട തീര്ഥയാത്രകള് കബറിങ്കല്‍ എത്തും. തുടർന്ന് നേര്‍ച്ചസദ്യ.
പ്രധാന പെരുന്നാള്‍ ദിനമായ 31ന് രാവിലെ 8.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും അനുസ്മരണസന്ദേശവും.
തുടര്‍ന്ന് പെരുന്നാള്‍ സദ്യ. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പേരില്‍ ആരംഭിക്കാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മാണപ്രവൃത്തി പെരുന്നാള്‍ദിനം ആരംഭിക്കും. ഒപ്പം ബാവയുടെ നാമത്തിലുള്ള കണ്വന്ഷന് സെന്ററിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കും അന്ന് തുടക്കമാകും.
Tags : puthenkurish Baselios Thomas Shraddha