ട്രിപ്പിൾ ഗോൾഡ് നേടിയ ആദിത്യ അച്ഛൻ അജിമനോനൊപ്പം ആഹ്ലാദം പങ്കിടുന്നു.
മൂന്നിനങ്ങളില്‍ മത്സരിക്കാനിറങ്ങി. മൂന്നിലും സ്വര്‍ണവുമായ സ്പ്രിന്റില്‍ ഹാട്രിക് നേട്ടത്തിന് മലപ്പുറം നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി അര്‍ഹയായി.
200 മീറ്ററില്‍ 24.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആദിത്യ ട്രിപ്പിള്‍ സ്വര്‍ണത്തിന് ഉടമായത്. മീറ്റിലെ വേഗമേറിയ താരമായി 100 മീറ്റര്‍ ഓട്ടത്തില്‍ 12.11 സെക്കന്‍ഡില്‍ ഓടിയെത്തി ആദിത്യ ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു രണ്ടാം സ്വര്‍ണത്തിലേക്ക് കുതിപ്പ്. ഇന്നലെ നടന്ന 200 മീറ്ററിലെ സ്വര്ണക്കുതിപ്പോടെ ട്രിപ്പിള്‍ സ്വര്‍ണത്തിനും അവകാശി.
സീനിയര്‍ പെണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടവും ആദിത്യ ഉറപ്പിച്ചു. കോട്ടയം എരുമേലി കൊച്ചുതോട്ടില്‍ കെ.ആര്. അജിമോന്റെയും സൗമ്യയുടേയും പുത്രിയാണ് ആദിത്യ.
Tags : Aditya State school