ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് സിയാൽ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. രാ
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിൽ ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ആരംഭിച്ചു. 1,300 ചതുരശ്ര അടി വിസ്തീർണമുള്ള ടോട്ടൽ ഓട്ടോമേറ്റഡ് മെഷീനിൽ പ്രതിദിനം 70,000 ടെസ്റ്റുകൾ വരെ ചെയ്യാനാകും.
രോഗനിർണയം വേഗത്തിലും കൃത്യതയിലും നടത്താൻ സഹായിക്കുന്ന ലാബ്, ജർമനിയിൽനിന്നുള്ള റോഷ് ഡയഗ്നോസ്റ്റിക്സ് സാങ്കേതികവിദ്യയുടെ സഹകരണത്തോടെയാണു പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. സാമ്പിളുകൾ തയാറാക്കുന്നതുമുതൽ പരിശോധനയ്ക്കുശേഷം സുരക്ഷിതമായി നീക്കം ചെയ്യുന്നതും ഉൾപ്പെടെ മുഴുവൻ പ്രക്രിയയും മനുഷ്യ ഇടപെടൽ പരമാവധി കുറച്ചാണ് നടത്തുന്നത്. ഇത് പിഴവുകൾ കുറയ്ക്കാനും വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനും സഹായിക്കും.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പുതിയ ലാബ് ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബാണു രാജഗിരിയിലേതെന്ന് റോഷ് ഡയഗ്നോസ്റ്റിക്സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമനും രാജഗിരി ലാബ് ഡയറക്ടർ ഡോ. സുനിത തോമസും പറഞ്ഞു.
Tags : Rajagiri Hospital automated lab