തിരുവനന്തപുരം: ആദ്യദിനം തുടങ്ങിയ ഏകപക്ഷീയമായ കുതിപ്പില്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ തിരുവനന്തപുരം ചാമ്പ്യൻ.
മെഡല്‍ വേട്ടയില്‍ എതിരാളികളെ വളരെ പിന്നിലാക്കിയാണ് തിരുവനന്തപുരം ഏകപക്ഷീയമായി ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിച്ചത്. 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. വാട്ടര്‍പോളോയിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാര്.
16 സ്വര്‍ണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എട്ടു സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.
വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസും 118 പോയിന്റുമായി ഒന്നാമതും 64 പോയിന്റോടെ പിരപ്പന്‍കോട് സര്‍ക്കാര്‍ വിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമെത്തി. മീറ്റില്‍ ഇന്നലെ ആറ് റിക്കാര്‍ഡ് ഉള്‍പ്പെടെ 16 റിക്കാര്‍ഡുകള്‍ പിറന്നു.`
Tags : State school