ചാവറ അന്തര്‍ സര്‍വകലാശാല പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദിവ്യ ട്രീസ പ്രഫ. എം. തോമസ് മാത്യുവിൽനിന്
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 35ാമത് അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരത്തിൽ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ദിവ്യ ട്രീസയ്ക്ക് ഒന്നാംസമ്മാനം. ആലുവ യുസി കോളജിലെ ഷറഫുന്നിസ കരോളി രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സോജോ സി. ജോസ് മൂന്നാം സ്ഥാനവും നേടി.
പാലാ അല്‍ഫോന്‍സാ കോളജിലെ ലീനു കെ. ജോസ്, കോഴിക്കോട് ജെഡിടിയിലെ ഫകിം ബിന്‍ മുഹമ്മദ്, കോഴിക്കോട് ഫാറൂഖ് കോളജിലെ എസ്. ഫാത്തിമ ഫിദ , ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി. ശിവപ്രിയ , എറണാകുളം ഗവ.ലോ കോളജിലെ അബൂബക്കര്‍ സിദ്ദിഖ്, തേവര എസ്എച്ച് കോളജിലെ മുഹമ്മദ് സഫ്വാന് എന്നിവര്‍ മികച്ച പ്രസംഗകരായും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് പ്രഫ. എം. തോമസ് മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി 20,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും നൽകി.
സമാപനസമ്മേളനത്തിൽ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാൻ റവ. ഡോ. മാര്ട്ടിന് മള്ളാത്ത് അധ്യക്ഷത വഹിച്ചു. ടി.എം. ഏബ്രഹാം , ഫാ. അനില്‍ ഫിലിപ്പ്, സിജോ പൈനാടത്ത് , പി.പി. പ്രകാശ്, ജോണ്സണ് സി. ഏബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ 56 കോളജുകളില്‍നിന്നായി നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Tags : Chavara InterUniversity Divya Tresa