തിരുവനന്തപുരം: 2025ലെ പിജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകളിലും അനുബന്ധരേഖകളിലുമുള്ള ന്യൂനതകൾ 27നകം പരിഹരിക്കണം.
www.cee. kerala.gov.in ൽ ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 967 പേരുടെ ലിസ്റ്റാണുള്ളത്. സമുദായ സംവരണത്തിനായി സമർപ്പിച്ചിട്ടുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ പേർ പിഴവ് വരുത്തിയത്. ‘സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനായി’ വില്ലേജ് ഓഫീസർ നൽകുന്ന നോൺക്രീമിലയർ സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്.
നേറ്റിവിറ്റി, മൈനോറിറ്റി, വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകൾ നൽകി നേറ്റിവിറ്റിയിലെ ന്യൂനതകൾ പരിഹരിക്കാത്തവരെ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ചാലും സമുദായ/പ്രത്യേക സംവരണത്തിനായി പരിഗണിക്കില്ല.
www.cee.kerala.gov.in ലെ ‘PG Medical 2025-Candidate Portal’-ൽ ലോഗിൻ ചെയ്ത് ‘Memo Details’ മെനുവിലൂടെ അപേക്ഷകർക്ക് രേഖകൾ അപ്ലോഡ് ചെയ്ത് പിഴവുകൾ പരിഹരിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 - 2332120.
Tags : PG Medical Admission