തിരുവനന്തപുരം: പാലക്കാട് ഇലവഞ്ചേരി മണ്ണത്തുപാറ വീട്ടിലേക്ക് ശ്രേയയും ശ്രദ്ധയും സംസ്ഥാന സ്കൂള്‍ മീറ്റ് കഴിഞ്ഞ് നടന്നെത്തുക മെഡലുകളുമായി. പാലക്കാട് പനങ്ങട്ടിരി ആര്പിഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥികളായ സഹോദരിമാരാണ് നടത്ത മത്സരത്തില്‍ മെഡല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
സീനിയര്‍ പെണ്‍കുട്ടികളില്‍ യു ശ്രേയ (15:39.15) വെള്ളി നേടിയപ്പോള്‍ ജൂണിയറില്‍ സഹോദരി ശ്രദ്ധ വെങ്കലം (16:18.61) സ്വന്തമാക്കി. ജൂണിയര്‍ മീറ്റില്‍ സ്വര്‍ണം നേടിയ ശ്രേയ സംസ്ഥാന മീറ്റിലും പോരാട്ടത്തിനിറങ്ങിയത് സ്വര്‍ണമാണ് പ്രതീക്ഷയിലായിരുന്നു.
പാലക്കാട് ഇലവഞ്ചേരി മണ്ണത്തുപാറയില് ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മക്കളായ ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഓട്ടത്തിലായിരുന്നു ഇരുവരും തുടങ്ങിയത്. എന്നാല്‍ നടത്തത്തിലാണ് കൂടുതലും നല്ലതെന്ന് കായികാധ്യാപകന്റെ നിര്‍ദേശത്തില്‍ നടത്തത്തിലേക്കു മാറി.
Tags : sreya sredha State School