ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവാവ് അലക്ഷ്യമായി ഓടിച്ച താർ ജീപ്പ് ഇടിച്ച് മധ്യയസ്കൻ മരിച്ചു. ഹൽദ്വാനിയിലാണ് സംഭവം.
രാവിലെ നടക്കാനിറങ്ങിയ ജീവൻ പന്ത്(55) എന്നയാളാണ് മരിച്ചത്. റോഡിന് നടുവിൽ നിർത്തിയ വാഹനം, പെട്ടെന്ന് ഇടത്തേക്ക് തിരിയുകയും റോഡിന്റെ വലതുവശത്തുകൂടി നടക്കുകയായിരുന്ന ജീവൻ പന്തിനെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
ദഹാരിയയിലെ സത്യലോക് കോളനി നിവാസിയായ ജീവനെ സുശീല തിവാരി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. വാഹന ഓടിച്ചിരുന്നയാൾ വിനോദസഞ്ചാരിയെന്നാണ് പോലീസ് നൽകുന്ന വിവരം.