തീരമതിൽ തിരമതിൽ... ബെഞ്ചമിൻ കൊടുങ്കാറ്റിന്റെ പ്രഭാവത്തിൽ പടിഞ്ഞാറൻ ഫ്രാൻസിലെ പ്ലോബനാലെക്-ലെസ്കോനീൽ തുറമുഖത്ത് ആഞ്ഞടിക്കുന്ന കൂറ്റൻതിരമാല. തുറമുഖത്തേക്ക് എ
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
നാളെ രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഇത് കൂടുതൽ ശക്തിപ്രാപിച്ച് മോൻത ചുഴലിക്കാറ്റായി മാറിയേക്കും. ചൊവ്വാഴ്ച രാവിലെയോടെ വടക്കുപടിഞ്ഞാറോട്ട് നീങ്ങി തീവ്ര ചുഴലിക്കാറ്റായി മാറും.
ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയോ ആന്ധ്രാ തീരമായ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്ത് കൊടുങ്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായി ഒഡീഷയിൽ ശക്തമായ മഴയുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ഐഎംഡി നിർദേശിച്ചു.
തമിഴ്നാട്, ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കൊടുങ്കാറ്റ് അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാരുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മോൻത വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Tags : 'Montha' Cyclone Andhra coast Odisha