Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Industry

രാ​ജ്യാ​ന്ത​ര സ​മു​ദ്ര ഗ​വേ​ഷ​ണ സി​മ്പോ​സി​യ​ത്തി​ല്‍ വ്യ​വ​സാ​യ സം​ഗ​മം

കൊ​​​​ച്ചി: ന​​​​വം​​​​ബ​​​​ര്‍ നാ​​​​ലു മു​​​​ത​​​​ല്‍ ആ​​​​റു​​​​വ​​​​രെ കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​ മ​​​​ത്സ്യ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ) ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ലാ​​​​മ​​​​ത് രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​മു​​​​ദ്ര ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ സി​​​​മ്പോ​​​​സി​​​​യ​​​​ത്തി​​​​ല്‍ (മീ​​​​കോ​​​​സ് 4) വ്യ​​​​വ​​​​സാ​​​​യ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു രാ​​​​വി​​​​ലെ പ​​​ത്തി​​​നാ​​​​ണു സം​​​​ഗ​​​​മം.

സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി, മ​​​​ത്സ്യ​​​​കൃ​​​​ഷി, ഹാ​​​​ച്ച​​​​റി, മ​​​​ത്സ്യ​​​​തീ​​​​റ്റ നി​​​​ര്‍​മാ​​​​ണം, അ​​​​ല​​​​ങ്കാ​​​​ര​​​​മ​​​​ത്സ്യ വി​​​​പ​​​​ണ​​​​നം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ വ്യ​​​​വ​​​​സാ​​​​യ സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി, സ​​​​മു​​​​ദ്ര​​​​കൃ​​​​ഷി മേ​​​​ഖ​​​​ല​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ര്‍, വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍, സം​​​​രം​​​​ഭ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കും.

പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ 30ന് ​​​​മു​​​​മ്പാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം. കൂ​​​​ടു​​​​ത​​​​​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഡോ. ​​​​ജോ കി​​​​ഴ​​​​ക്കൂ​​​​ട​​​​ന്‍, ഫോ​​​​ണ്‍ : 9445153671.

Latest News

Up