സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ ഇ​ന്ന്
Thursday, August 22, 2024 1:49 AM IST
രാ​ജ​പു​രം: ഫ്രൊ​ണ്ടി​യേ​ഴ്സ് ഇ​ന്‍ ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ഐ​പി​ആ​ര്‍ എ​ന്ന വി​ഷ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി കേ​ര​ള ശാ​സ്ത്ര അ​ക്കാ​ദ​മി​യും മൈ​ക്രോ​ബ​യോ​ള​ജി ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും.

ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍, ഫി​സി​ഷ്യ​ന്മാ​ര്‍, അ​ക്കാ​ദ​മി​ഷ്യ​ന്മാ​ര്‍, സ​യ​ന്‍​സ് മാ​നേ​ജ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​ട​ന​യാ​യ കെ​എ​എ​സ് അ​ക്കാ​ദ​മി​യു​ടെ ഓ​ണ​റ​റി ഫെ​ലോ​ക​ളി​ല്‍ ചി​ല​രാ​ണ് ഡോ.​എം.​എ​സ്.​സ്വാ​മി​നാ​ഥ​ന്‍, ഡോ.​വ​ര്‍​ഗീ​സ് കു​ര്യ​ന്‍, ഡോ.​ജി.​മാ​ധ​വ​ന്‍ നാ​യ​ര്‍, ഡോ.​എം.​എ​സ്.​വ​ല്യ​ത്താ​ൻ, എം.​ച​ന്ദ്ര​ദ​ത്ത​ന്‍, ഡോ.​എ​സ്.​പി.​സോ​മ​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍. കെ​എ​എ​സ് ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'ശാ​സ്ത്രം സ​മൂ​ഹ​ത്തി​ലേ​ക്ക്' എ​ന്ന ആ​ശ​യ​ത്തോ​ട് കൂ​ടി വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ല​വി​ല്‍ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്.

സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ മൈ​ക്രോ​ബ​യോ​ള​ജി, ലൈ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ശാ​സ്ത്ര മാ​മാ​ങ്ക​ത്തി​ന് മു​ഖ്യാ​തി​ഥി​യാ​യി കേ​ര​ള ശാ​സ്ത്ര അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റും കെ​എ​സ്‌​സി​എ​സ്ടി ഇ ​ജെ​എ​ന്‍​ടി​ബി​ജി​ആ​ര്‍​ഐ മു​ന്‍ ഡ​യ​റ​ക്ട​റും കേ​ര​ള ബ​യോ​ടെ​ക്നോ​ള​ജി ക​മ്മീ​ഷ​ന്‍റെ അ​ഡ്വൈ​സ​റും കൂ​ടി​യാ​യ ഡോ.​ജി.​എം.​നാ​യ​ര്‍ പ​ങ്കെ​ടു​ക്കും.

മൈ​ക്രോ​ബ​യോ​ള​ജി സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യ പ്രൊ​ഫ​സ​ര്‍ ഡോ.​എ.​എം.​ദേ​ശ്മു​ഖ് സെ​മി​നാ​ര്‍ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽപ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബി​ജു ജോ​സ​ഫ്, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ.​എ​ന്‍.​വി. വി​നോ​ദ്, ലൈ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ വി​ഭാ​ഗം ത​ല​വ​ന്‍ ഡോ.​ഷി​ജു ജേ​ക്ക​ബ്, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​സി​നോ​ഷ് സ്ക​റി​യാ​ച്ച​ന്‍, ഡോ.​ഷി​നോ പി.​ജോ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.