ജുഡീഷൽ കമ്മീഷൻ ഹിയറിംഗ്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് ഫാറൂഖ് കോളജ്
Saturday, January 11, 2025 2:17 AM IST
കാക്കനാട്: മുനമ്പത്തെ ഭൂമി അവകാശത്തര്‍ക്കം അന്വേഷിക്കുന്ന ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ ജുഡീഷല്‍ കമ്മീഷന്റെ ഹിയറിംഗ് കാക്കനാട് കളക്ടറേറ്റില്‍ നടന്നു.
ഫാറൂഖ് കോളജിനെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന് മായിന്‍കുട്ടി മേത്തര്‍ ഹാജരായി. സുപ്രീംകോടതി വിധികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുനമ്പം ഭൂമി ഒരിക്കലും വഖഫ് വസ്തു ആകുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ക്രയവിക്രയ സര്‍വസ്വാതന്ത്ര്യത്തോടെ ഫാറൂഖ് കോളജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിന്റെ വെളിച്ചത്തിലാണ് ഭൂമി വിറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ. സിദ്ധാര്‍ത്ഥ് വാര്യര്‍ ഹാജരായി. 15ന് രാവിലെ 10.30ന് അടുത്ത ഹിയറിംഗ് ആരംഭിക്കുമെന്ന് കമ്മീഷന് അറിയിച്ചു.