കൊ​​​​ച്ചി: യൂ​​​​ത്ത് ലീ​​​​ഗ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ അ​​​​രി​​​​യി​​​​ല്‍ ഷു​​​​ക്കൂ​​​​റി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ മേ​​​യ് അ​​​​ഞ്ചി​​​​ന് തു​​​​ട​​​​ങ്ങും. എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​ട്ടാ​​​​യി​​​​രി​​​​ക്കും വി​​​​ചാ​​​​ര​​​​ണ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍, കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 21 സാ​​​​ക്ഷി​​​​ക​​​​ളെ വി​​​​സ്ത​​​​രി​​​​ക്കും. മ​​​​റ്റു സാ​​​​ക്ഷി​​​​ക​​​​ളെ ര​​​​ണ്ടാം​​​ ഘ​​​​ട്ട​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യും.

കേ​​​​സി​​​​ല്‍ സി​​​​പി​​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​നും മു​​​​ന്‍ എം​​​​എ​​​​ല്‍​എ ടി.​​​​വി. രാ​​​​ജേ​​​​ഷി​​​​നും വി​​​​ചാ​​​​ര​​​​ണ കൂ​​​​ടാ​​​​തെ വി​​​​ടു​​​​ത​​​​ല്‍ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​ട്ടു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​കം, ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് പി.​​​​ ജ​​​​യ​​​​രാ​​​​ജ​​​​നും ടി.​​​​വി. രാ​​​​ജേ​​​​ഷി​​​​നു​​​​മെ​​​​തി​​​​രേ സി​​​​ബി​​​​ഐ​​​​യു​​​​ടെ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​ബ്‌​​​ദു​​​ൾ ഷു​​​​ക്കൂ​​​​റി​​​​ന്‍റെ അ​​​മ്മ ആ​​​​ത്തി​​​​ക്ക സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ​​​​ക്ക് വി​​​​ടു​​​​ക​​​​യും കേ​​​​സി​​​​ല്‍ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ഉ​​​​ത്ത​​​​രാ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.


ഇതേ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന കു​​​​റ്റ​​​​വും കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സി​​​​ബി​​​​ഐ പി.​​​​ ജ​​​​യ​​​​രാ​​​​ജ​​​​നും ടി.​​​​വി. രാ​​​​ജേ​​​​ഷി​​​​നു​​​​മെ​​​​തി​​​​രേ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. കേ​​​​സി​​​​ല്‍ ആ​​​​കെ 33 പ്ര​​​​തി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ഷു​​​ക്കൂ​​​​റി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ന​​​​ട​​​​ന്നു​​​വെ​​​​ന്നാ​​​​ണ് സി​​​​ബി​​​​ഐ​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഷു​​​​ക്കൂ​​​​റി​​​​ന്‍റെ അ​​​മ്മ ആ​​​​ത്തി​​​​ക്ക​​​​യ്ക്കു​​​വേ​​​​ണ്ടി അ​​​​ഡ്വ. മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​കേ​​​​സി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി. കേ​​​​സ് സി​​​​ബി​​​​ഐ സ്‌​​​​പെ​​​​ഷ​​​ല്‍ കോ​​​​ട​​​​തി ജ​​​​ഡ്ജി പി.​​​​ ശ​​​​ബ​​​​രി​​​​നാ​​​​ഥ​​​​നാ​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.