ബോചെ എ ബ്ലോക്കിലെ ഒന്നാം സെല്ലില്‍
Saturday, January 11, 2025 2:17 AM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാതിക്രമക്കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ള വ്യവസായി ബോബി ചെമ്മണ്ണൂരിനെ പാര്‍പ്പിച്ചിരിക്കുന്നത് എ ബ്ലോക്കിലെ ഒന്നാമത്തെ സെല്ലില്‍.
ജാമ്യം ലഭിക്കാതെവന്നതോടെ വ്യാഴാഴ്ച രാത്രിയാണു ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റിയത്. സെല്ലില്‍ അഞ്ചുപേര്‍ക്കൊപ്പം ആറാമനായാണ് ബോബിയെ പാര്‍പ്പിച്ചിരിക്കുന്നത്.
സെല്ലിലുള്ള അഞ്ചു പ്രതികളും അടുത്ത ദിവസങ്ങളില്‍ എത്തിയവരാണ്. മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതികളാണിവര്‍. പത്തുപേര്‍ക്ക് കഴിയാനുള്ള സൗകര്യം ഈ സെല്ലിലുണ്ട്.
വ്യാഴാഴ്ച പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ രാത്രിയിൽ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ബോബി കഴിച്ചു. വസ്ത്രം മാറി പുതിയതു ധരിച്ചു. മരുന്നുകളും കൈവശം കരുതിയിരുന്നു.