ക​​​​ണ്ണൂ​​​​ർ: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ ശി​​​​ക്ഷ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച മു​​​​ന്‍ എം​​​​എ​​​​ല്‍​എ കെ.​​​​വി. കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന​​​​ട​​​​ക്കം നാ​​​​ലു​​​​പ്ര​​​​തി​​​​ക​​​​ൾ ക​​​​ണ്ണൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.21നു ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ പ്ര​​​​തി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ണ്ണൂ​​​​ർ-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ര​​​​ക്ത​​​​ഹാ​​​​രം അ​​​​ണി​​​​യി​​​​ച്ചാ​​​​ണു പ്ര​​​​തി​​​​ക​​​​ളെ ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തേ​​​​ക്കു നേ​​​​താ​​​​ക്ക​​​​ൾ ആ​​​​ന​​​​യി​​​​ച്ച​​​​ത്.

20-ാം പ്ര​​​​തി​​​​യാ​​​​യ കു​​​​ഞ്ഞി​​​​രാ​​​​മ​​​​നു പു​​​​റ​​​​മേ 14-ാം പ്ര​​​​തി മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍, 21-ാം പ്ര​​​​തി രാ​​​​ഘ​​​​വ​​​​ന്‍ വെ​​​​ളു​​​​ത്തോ​​​​ളി, 22-ാം പ്ര​​​​തി കെ.​​​​വി. ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണു​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. ര​​​​ണ്ടാം പ്ര​​​​തി​​​​യെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍​നി​​​​ന്നു മോ​​​​ചി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​ന് ഇ​​​​വ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി അ​​​​ഞ്ചു വ​​​​ര്‍​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ വീ​​​​തം പി​​​​ഴ​​​​യു​​​​മാ​​​​ണ് ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ശി​​​​ക്ഷ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ പി.​​​​ബി. സു​​​​രേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. 50,000 രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ന്തം ബോ​​​​ണ്ടി​​​​ലും ത​​​​ത്തു​​​​ല്യ​​​​മാ​​​​യ ര​​​​ണ്ട് ആ​​​​ള്‍​ജാ​​​​മ്യ​​​​ത്തി​​​​ലു​​​​മാ​​​​ണു നാ​​​​ലു പ്ര​​​​തി​​​​ക​​​​ളെ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


സി​​​​പി​​​​എം കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു പു​​​​റ​​​​മേ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ, കെ.​​​​പി.​​​​സ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​ൻ, വി.​​​​വി. ര​​​​മേ​​​​ശ​​​​ൻ, കെ. ​​​​രാ​​​​ജ്മോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​രും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

രാ​​​​ഷ്‌​​​​ട്രീ​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​ണു ത​​​​ങ്ങ​​​​ൾ പ്ര​​​​തി ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ജ​​​​യി​​​​ൽ​​​മോ​​​​ചി​​​​ത​​​​നാ​​​​യ ശേ​​​​ഷം കെ.​​​​വി. കു​​​​ഞ്ഞി​​​​രാ​​​​മ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു. “ഞ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ശി​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്ത​​​​തോ​​​​ടെ സി​​​​ബി​​​​ഐ കെ​​​​ട്ടി​​​​പ്പൊ​​​​ക്കി​​​​യ ഒ​​​​രു വ​​​​ലി​​​​യ നു​​​​ണ​​​​യു​​​​ടെ കോ​​​​ട്ട​​​​യാ​​​ണു ത​​​​ക​​​​ർ​​​​ന്നു​​​വീ​​​​ണ​​​​ത്. നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഞ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട്. നീ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു’’- കു​​​​ഞ്ഞി​​​​രാ​​​​മ​​​​ൻ പ​​​​റ​​​​ഞ്ഞു.