പ്രിയദർശിനി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്
Friday, January 10, 2025 1:09 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രിയദർശിനി സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്. മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് സമ്മാനിക്കുമെന്നു ചെയർമാൻ കെ. സുധാകരൻ എംപിയും വൈസ് ചെയർമാൻ പഴകുളം മധുവും അറിയിച്ചു.