അ​ല​ക്സ് വ​ക്കീ​ൽ: വാ​ദി​യു​ടെ അ​ല​കും നീ​തി​യു​ടെ അ​ഴ​കും

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

നി​ല​യ്ക്കാ​തെ ഒ​ഴു​കു​ക​യാ​യി​രു​ന്നു, ആ ​നേ​രി​ന്‍റെ നീ​രു​റ​വ. നീ​തി​യു​ടെ ഇ​ടു​ങ്ങി​യ വീ​ഥി​യി​ലൂ​ടെ, മ​ര​വി​ച്ച മ​ന​സു​ക​ളു​ടെ വ​ര​ണ്ട തീ​ര​ങ്ങ​ളി​ലൂ​ടെ, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ന​ന​വു​പ​ട​ർ​ത്തി പ്ര​തീ​ക്ഷ​യു​ടെ പൂ​ക്ക​ൾ വി​ട​ർ​ത്തി അ​ല​ക്സ് എം. ​സ്ക​റി​യ എ​ന്ന നേ​രി​ന്‍റെ നീ​രു​റ​വ ഒ​ഴു​കു​യാ​യി​രു​ന്നു. ഇ​ന്ന് ആ ​ഒ​ഴു​ക്കു നി​ല​ച്ചു. ഇ​നി ആ​യി​ര​ങ്ങ​ളു​ടെ ഓ​ർ​മ്മ​ക​ളി​ലൂ​ടെ അ​ല​ക്സ് വ​ക്കീ​ൽ ഒ​ഴു​കും.

2002ൽ ​തൊ​ടു​പു​ഴ​യി​ൽ​വ​ച്ചാ​ണ് അ​ല​ക്സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ പ്ര​സ​രി​പ്പും പ്ര​സ​ന്ന​ത​യും. ച​ടു​ല​മാ​യ സം​ഭാ​ഷ​ണ ശൈ​ലി. ആ​ത്മാ​ർ​ഥ​ത​യു​ടെ ആ​ഴ​മു​ള്ള നി​ഗ​മ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും . പ​ര​ന്ന വാ​യ​ന. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വി​ന്‍റെ വി​ശാ​ല​ത. അ​ടി​യു​റ​ച്ച ദൈ​വ​വി​ശ്വാ​സം. ക​ത്തോ​ലി​ക്കാ​സ​ഭ​യോ​ടു​ള്ള നൂ​റു ശ​ത​മാ​നം കൂ​റ്!

അ​ന്നു മു​ത​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു, അ​ല​ക്സ്. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വൈ​ദി​ക​രു​ടെ പി​ന്തു​ണ​യോ​ടെ ഞാ​യ​ർ സാ​യാ​ഹ്ന​ത്തി​ൽ, എ​ഫാ​ത്ത എ​ന്ന പേ​രി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ബൈ​ബി​ൾ പ​ഠ​ന​ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് അ​ത് നി​റ​ഞ്ഞ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ, ക​ഴി​വു​ള്ള കെ.​സി.​വൈ.​എം. പ്ര​വ​ർ​ത്ത​ക​ൻ! പി​ന്നീ​ട് നി​യ​മ പ​ഠ​ന​വ​ഴി​ക​ൾ. മി​ക​ച്ച വി​ജ​യം... അ​ല​ക്സ് വ​ക്കീ​ൽ എ​ന്ന അ​ഭി​ധാ​നം!

മെ​ല്ലെ, അ​ല​ക്സ് ഒ​രു പ​ഠ​ന​ശാ​ല​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ചാ​റ്റ്ജി​പി​റ്റി​യും എ​ഐ​യും വ​രു​ന്ന​തി​നു മു​ന്പ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ​യും നി​യ​മ​സം​ഹി​ത​ക​ളു​ടെ​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ​യും വി​ഖ്യാ​ത​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ടെ​യും സം‍​ശ​യ​ങ്ങ​ൾ​ക്ക് ഉ​ട​ന​ടി മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യു​ന്ന അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ വി​വ​ര​സ​മാ​ഹാ​ര​മാ​യി​രു​ന്നു, അ​ല​ക്സി​ന്‍റെ മ​ന​സ്. അ​റി​യി​ല്ലെ​ങ്കി​ൽ സ​മ​യം ചോ​ദി​ച്ച് പ​ഠി​ച്ച് പ​റ​ഞ്ഞു​ത​രു​ന്ന സ​ഹ​യാ​ത്രി​ക​നാ​യ ആ ​പ്രി​യ​മി​ത്രം ഇ​നി​യി​വി​ടെ​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കാ​നാ​വാ​തെ വിങ്ങു​ക​യാ​ണ് അ​ല​ക്സി​ന്‍റെ സ്നേ​ഹി​ത​ലോ​കം!

ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ വീ​ണ്ടെ​ടു​പ്പി​ന്‍റെ കാ​ല​ത്ത് 2008 മു​ത​ൽ ദീ​പി​ക​യു​ടെ നി​യ​മോ​പ​ദേ​ശ​ക​നാ​യി​രു​ന്നു അ​ഡ്വ. അ​ല്ക്സ് എം. ​സ്ക​റി​യ. വ​ക്കീ​ൽ ജോ​ലി​യു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ സ്കോ​ള​ർ​ഷി​പ്പ്പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ എ​ണ്ണാ​നും ന​ട​ത്തി​പ്പി​ൽ സ​ഹാ​യി​ക്കാ​നും അ​ല​ക്സി​നു സ​മ​യ​മു​ണ്ടാ​യി​രു​ന്നു.

വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ അ​ല​ക്സ് വ​ക്കീ​ൽ പു​ല​ർ​ത്തി​യ ഹൃ​ദ​യ അ​ടു​പ്പ​വും ആ​ത്മാ​ർ​ത്ഥ​ത​യും എ​ല്ലാ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​തൃ​ക​യാ​ണ്. "സ്നേ​ഹി​ത​ർ​ക്കു​വേ​ണ്ടി ജീ​വ​ൻ ബ​ലി​ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ്നേ​ഹ​മി​ല്ല' എ​ന്ന ക്രി​സ്തു​വ​ച​ന​ത്തെ അ​ല​ക്സ് വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ പ്ര​മാ​ണ​മാ​ക്കി​യി​രു​ന്നു എ​ന്ന​തി​ന് ഇ​തെ​ഴു​തു​ന്ന ഞാ​നും അ​നു​ഭ​വ​സ്ഥ​നാ​ണ്. ഓ​രോ ആ​ഴ്ച​യും കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത് വാ​യി​ച്ച്, എ​ന്നെ​പ്പ​റ്റി എ​ന്നാ​ണ് അ​ച്ച​ൻ ക​ത്തെ​ഴു​തു​ന്ന​ത് എ​ന്ന അ​ല​ക്സി​ന്‍റെ പ​തി​വു​ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി ഈ ​കു​റി​പ്പ് എ​ഴു​തേ​ണ്ടി​വ​ന്ന​തി​ൽ എ​നി​ക്കു ദുഃ​ഖ​മു​ണ്ട്.

പ്രി​യ അ​ല​ക്സ്, ഇ.​ഡ​ബ്യു.​എ​സ്. എ​ന്ന സം​വ​ര​ണ​സാ​ധ്യ​ത, അ​ത് അ​ർ​ഹി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന് നീ ​വാ​ദി​ച്ചു നേ​ടി​ക്കൊ​ടു​ത്തു. ക​ർ​ഷ​ക ജ​ന​ത​യു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ക​റ​യും മ​റ​യു​മി​ല്ലാ​ത്ത നീ​തി​വാ​ദി​യാ​യി​രു​ന്നു നീ. ​സ​ഭ​യോ​ടൊ​ത്തു ചി​ന്തി​ച്ചു. സ​ഭ​യ്ക്കു​വേ​ണ്ടി വാ​ദി​ച്ചു. ഫീ​സി​ന്‍റെ തൂ​ക്ക​മ​നു​സ​രി​ച്ച് നീ​തി​ന്യാ​യ വാ​ദ​ത്തി​ന്‍റെ ത​ട്ടു​ക​ൾ താ​ഴു​ക​യും ഉ​യ​രു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന ഫീ​സി​ല്ലാ വ​ക്കീ​ലാ​യി നീ... ​അ​ശ​ര​ണ​രു​ടെ​യും അ​രി​കു​വ​ല്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും നീ​തി​ക്കാ​യി വി​ശ​ക്കു​ക​യും ദാ​ഹി​ക്കു​ക​യും ചെ​യ്ത അ​ല​ക്സ്, നീ ​ഭാ​ഗ്യ​വാ​ൻ!

ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര​യാ​കു​ന്പോ​ൾ, വ​ക്കീ​ൽ വ​സ്ത്ര​ത്തി​ന്‍റെ അ​ർ​ത്ഥ​വി​സ്തൃ​തി​യി​ൽ നീ ​ചേ​ർ​ത്ത​ണ​ച്ച അ​നേ​ക​രു​ടെ നീ​തി​വി​ജ​യ​ത്തി​ന്‍റെ ആ​ര​വം നി​ന്‍റെ ആ​ത്മാ​വി​ന് അ​ക​ന്പ​ടി​യാ​ക​ട്ടെ. പാ​തി​വ​ഴി​യി​ൽ ഏ​ക​യാ​കു​ന്ന പ്രി​യ​പ​ത്നി​യും അ​ഞ്ചു ത​ങ്ക​ക്കു​ട​ങ്ങ​ളും ദൈ​വ​പ​രി​പാ​ല​യു​ടെ കാ​വ​ൽ, നി​ത​രാം നു​ക​ര​ട്ടെ. നേ​രി​ന്‍റെ മൂ​ർ​ച്ച​യു​ള്ള നി​ന്‍റെ വാ​ക്കി​ന്‍റെ തി​ള​ക്ക​ങ്ങ​ൾ നീ​തി​വാ​ദി​ക​ളു​ടെ വീ​ഥി​യി​ൽ സ​ത്യ​പ്ര​ഭ​യാ​ക​ട്ടെ. പ്രി​യ അ​ല​ക്സ്, നീ ​വാ​ദി​യു​ടെ അ​ല​കും നീ​തി​യു​ടെ അ​ഴ​കു​മാ​ണ്. നി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി.

കൊ​ച്ചേ​ട്ട​ൻ

ഡിസിഎൽ സംസ്ഥാന ടാലന്‍റ് ഫെസ്റ്റ് ഫെബ്രു. 1-ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ

കോ​ട്ട​യം: ഡി​സി​എ​ൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.

പ്ര​വി​ശ്യാ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും.

ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ച​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം. വി​ഷ​യം - എ​ൽ പി ​വി​ഭാ​ഗം: കൃ​ത്യ​നി​ഷ്ഠ​യും അ​ച്ച​ട​ക്ക​വും ജീ​വി​ത വി​ജ​യ​ത്തി​ന്.

യു.​പി വി​ഭാ​ഗം - (1) അ​ധ്യാ​പ​ക​ർ അ​റി​വി​ന്‍റെ വ​ഴി​കാ​ട്ടി​ക​ൾ (2) മാ​റു​ന്ന ലോ​ക​വും നി​ർ​മ്മി​ത ബു​ദ്ധി​യും (നി​ർ​മി​ത ബു​ദ്ധി - Artificial Intelligence - AI) ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് മ​ത്സ​ര​ത്തി​ന് 5 മി​നി​റ്റു മു​ന്പ് വി​ഷ​യം ന​ൽ​കും.

മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 9-ന് ​ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

കോട്ടയം പ്രവിശ്യാ ടാലന്‍റ് ഫെസ്റ്റ് 25-ന് കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം: ​ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യാ ടാ​ല​ന്‍റ്ഫെ​സ്റ്റ് 25-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ ടാ​ല​ന്‍റ്ഫെ​സ്റ്റി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കാ​ണ് പ്ര​വി​ശ്യാ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. ക ൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിനെ ബന്ധപ്പെടുക. ഫോൺ- 6238219465


ഡിസിഎ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ ടാ​ല​ന്‍റ് ഫെ​സ്റ്റ്: തൊ​ടു​പു​ഴ മേ​ഖ​ല​യ്ക്ക് ഓ​വ​റോ​ൾ, മൂ​ല​മ​റ്റം ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ്


തൊ​ടു​പു​ഴ : ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ര​ണ്ടാ​മ​ത് ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ 616 പോ​യി​ന്‍റോ​ടെ എ​ൽ പി, ​യു.​പി, എ​ച്ച് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ മേ​ഖ​ല ഓ​വ​റോ​ൾ നേ​ടി .

മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും മൂ​ല​മ​റ്റം മേ​ഖ​ല​യാ​ണ് ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് . എ​ൽ​പി​യി​ലും യു.​പി യി​ലും വ​ഴി​ത്ത​ല മേ​ഖ​ല​യും എ​ച്ച് എ​സി​ൽ മു​വാ​റ്റു​പു​ഴ മേ​ഖ​ല​യും സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പ് ക​ര​സ്ഥ​മാ​ക്കി . എ​ൽ​പി , എ​ച്ച് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ക​രി​മ​ണ്ണൂ​ർ മേ​ഖ​ല​യും യു.​പി യി​ൽ മു​വാ​റ്റു​പു​ഴ മേ​ഖ​ല​യും നാ​ലാം സ്ഥാ​ന​ങ്ങ​ൾ നേ​ടി . തൊ​ടു​പു​ഴ ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ലെ 10 വേ​ദി​ക​ളി​ലാ​യി ന​ട​ത്തി​യ ഫെ​സ്റ്റ് സം​സ്ഥാ​ന പ്രോ​ഗ്രാം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു . പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി കെ. ​ജോ​ൺ ക​രി​കി​ലാ​മ​റ്റം ന​വ​വ​ൽ​സ​ര സ​ന്ദേ​ശം ന​ൽ​കു​ക​യും സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​വ​റോ​ൾ ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു .

ക​രി​മ​ണ്ണൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മി​നി ജ​സ്റ്റി​ൻ , വ​ഴി​ത്ത​ല മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ വി​വി​ഷ് വി. ​റോ​ള​ൻ​റ് , ഡ​യ​റ​ക്ട​ർ​മാ​രാ​യ ബി​ന്ദു ജോ​സ​ഫ് , ജി​ൽ​സ് ജോ​സ​ഫ് , ബി​ന്ദു പി.​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പ്ര​വി​ശ്യാ - മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ , ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി