മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി ഒമ്പതു മുതല്‍
Saturday, January 11, 2025 2:17 AM IST
കോട്ടയം: 130-ാമത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി ഒമ്പതു മുതല്‍ 16 വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കും.
ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.പ്രഫ.ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര് രാംചന്ദ്രന് (ന്യുഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാകും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസ്, എല്ലാ ദിവസവും രാവിലെ ഒന്പതരയ്ക്കും വൈകുന്നരം ആറിനും പൊതുയോഗങ്ങളും നടത്തപ്പെടും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ലഹരിവിമോചന സമ്മേളനവും, വൈകുന്നേരം ആറു മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്ക്കെതിരേയുള്ള മീറ്റിംഗും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങളും പന്തലിൽ നടക്കും.