കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ തുടരന്വേഷണം വേണം: ഉണ്ണിത്താന്
Saturday, January 11, 2025 2:17 AM IST
കാസര്‍ഗോഡ്: കല്യോട്ട് ഇരട്ടക്കൊല കേസില്‍ തുടരന്വേഷണം വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണതൃപ്തരല്ലെന്നും സംഭവത്തില്‍ ഉന്നതരായവര്ക്കുള്ള പങ്കും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കൊലയില്‍ ഉന്നതര്‍ക്കുള്ള പങ്കാണ് പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനത്തോടെ മറനീക്കി പുറത്തുവന്നത്. പാര്‍ട്ടി പ്രതികള്‍ക്കൊപ്പമാണെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണ്.
സിബിഐ കോടതി വെറുതെ വിട്ട 10 പേരെക്കൂടാതെ പ്രതിഭാഗം പറഞ്ഞ മറ്റു നാലുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
വെറുതെ വിട്ടവര്‍ അടക്കമുള്ളവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.