അല്‍ മുഖ്താദിര്‍ ജ്വല്ലറികളില്‍ ആദായനികുതി വകുപ്പ് പരിശോധന
Saturday, January 11, 2025 2:17 AM IST
കൊച്ചി: നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി അല്‍ മുഖ്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലെ സംസ്ഥാനത്തുടനീളമുള്ള ജ്വല്ലറികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
മുപ്പതോളം ജ്വല്ലറികളില്‍ ബുധനാഴ്ച ആരംഭിച്ച പരിശോധന ഇന്നലെയും തുടര്‍ന്നു. പരിശോധനയില്‍ വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണു വിവരം.