പി.കെ. ഫിറോസിന് അറസ്റ്റ് വാറന്റ്
Saturday, January 11, 2025 2:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്കു നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലെ 28-ാം പ്രതിയായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്.
ജാമ്യം അനുവദിച്ചപ്പോൾ കോടതി ഉത്തരവിൽ പറഞ്ഞ പാസ്പോർട്ട് കോടതിയിൽ നൽകണമെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കെ.എം. സുജ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
രാഷ്ട്രീയ നേതാവായ തനിക്ക് പല ആവശ്യങ്ങൾക്കായി വിദേശത്ത് അടക്കം പോകണമെന്ന് ആവശ്യമുന്നയിച്ച് ഫിറോസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.