ചോദ്യപേപ്പർ ചോർച്ച: മുഖ്യപ്രതിയുടെ പിതാവും ഒളിവില്‍
Saturday, January 11, 2025 2:17 AM IST
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാക്കേസിൽ പ്രതിചേർക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനു പിന്നാലെ അദ്ദേഹത്തിന്റെ പിതാവും ഒളിവിൽ.
ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു പിതാവിനെ കാണാൻ കഴിഞ്ഞില്ല. അടച്ചിട്ട നിലയിലാണ് ഷുഹൈബിന്റെ വീട്.
ഷുഹൈബിനെ കണ്ടെത്താനുള്ള നീക്കം പോലീസ് ഊര്ജിതമാക്കുന്നതിനിടെയാണു പിതാവും ഒളിവിൽപോയിരിക്കുന്നത്. പിതാവില്‍നിന്നു മൊഴി എടുക്കുന്നതിനാണ് അന്വേഷണ സംഘം വീട്ടില്‍ എത്തിയത്.
അയല്‍വാസികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.