കലോത്സവ മാന്വൽ പരിഷ്കരിക്കും
Friday, January 10, 2025 2:10 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നും അടുത്ത വർഷം കലോത്സവത്തിൽ കൂടുതൽ പാരന്പര്യകലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാവും പരിഷ്കരണങ്ങളെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിൽ മത്സരാർഥികൾക്കുള്ള ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അടുത്തവർഷം മുതൽ 1000 രൂപയിൽനിന്ന് 1500 രൂപയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.