രാഹുൽ ഈശ്വറിനെതിരേ ഹണി റോസ്
Friday, January 10, 2025 1:09 AM IST
കൊച്ചി: രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാമെന്നു നടി ഹണി റോസ്.
രാഹുല്‍ ഈശ്വര്‍ പൂജാരിയാകാതിരുന്നതു നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ ഈശ്വര്‍ പ്രത്യേക ഡ്രസ്കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്കു മനസിലായതെന്നും ഹണി റോസ് പോസ്റ്റിൽ പറയുന്നു.
ഇതിനിടെ, തന്നെ സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യുട്യൂബര്‍മാര്‍ക്കെതിരേയും നിയമനടപടിയുമായി നീങ്ങുമെന്ന് ഹണി റോസ് വ്യക്തമാക്കി.