കൊ​​​​ച്ചി: പാ​​​ല​​​ക്കാ​​​ട് വാ​​​​ള​​​​യാ​​​​റി​​​​ല്‍ ര​​​​ണ്ടു പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളെ തൂ​​​​ങ്ങി​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ അ​​​​ച്ഛ​​​​നെ​​​​യും അ​​​​മ്മ​​​​യെ​​​​യും പ്ര​​​​തി​​​ചേ​​​​ര്‍​ത്ത് സി​​​​ബി​​​​ഐ.

ആ​​​​റു കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലാ​​​​ണ് പോ​​​​ക്‌​​​​സോ, ഐ​​​​പി​​​​സി നി​​​​യ​​​​മ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​രു​​​​വ​​​​രെ​​​​യും ര​​​​ണ്ടും മൂ​​​​ന്നും പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

2017 ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​നാ​​​​ണ് അ​​​​ട്ട​​​​പ്പ​​​​ള്ള​​​​ത്തെ വീ​​​​ട്ടി​​​​ല്‍ 13 വ​​​​യ​​​​സു​​​​കാ​​​​രി​​​​യെയും മാ​​​​ര്‍​ച്ച് നാ​​​​ലി​​​​ന് സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​യ ഒ​​​​മ്പ​​​​ത് വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ​​​​യും തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തിയത്. പാ​​​​ല​​​​ക്കാ​​​​ട് എ​​​​എ​​​​സ്പി ജി.​​​​ പൂ​​​​ങ്കു​​​​ഴ​​​​ലി​​​​ക്കായിരുന്നു അ​​​​ന്വേ​​​​ഷ​​​​ച്ചുമതല.

കു​​​​ട്ടി​​​​ക​​​​ള്‍ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യെ​​​​ന്നു 2017 മാ​​​​ര്‍​ച്ച് 12ന് ​​​​പോ​​​​സ്റ്റ്​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​വ​​​​ന്നെ​​​​ങ്കി​​​​ലും 2019 ജൂ​​​​ണ്‍ 22ന് ​​​​സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ മ​​​​ര​​​​ണം ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യെ​​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി പോ​​​​ലീ​​​​സ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


2019 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​മ്പ​​​​തി​​​​നാ​​​​ണ് കേ​​​​സി​​​​ലെ ആ​​​​ദ്യവി​​​​ധി വ​​​​ന്ന​​​​ത്. മൂ​​​​ന്നാം പ്ര​​​​തി​ ചേ​​​​ര്‍​ത്ത​​​​ല സ്വ​​​​ദേ​​​​ശി പ്ര​​​​ദീ​​​​പ് കു​​​​മാ​​​​റി​​​​നെ യും 2019 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 25ന് ​​​​പ്ര​​​​തി​​​​ക​​​​ളാ​​​​യ വി.​​​​ മ​​​​ധു, എം.​​​​ മ​​​​ധു, ഷി​​​​ബു എ​​​​ന്നി​​​​വ​​​​രെ​​​​യും കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടി​​​​രു​​​​ന്നു.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം 2021ല്‍ ​​​​കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി സി​​​​ബി​​​​ഐ​​​​ക്ക് വി​​​​ട്ടു. സി​​​​ബി​​​​ഐ ആ​​​​ദ്യം ന​​​​ല്‍​കി​​​​യ കു​​​​റ്റ​​​​പ​​​​ത്രം കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. പി​​​​ന്നീ​​​​ട് തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.