തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​ന്നി​​​ലു​​​ള്ള ഇ​​​പ്പോ​​​ഴ​​​ത്തെ ല​​​ക്ഷ്യം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണെ​​​ന്നും മി​​​ക​​​ച്ച വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ കൂ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി​​​യം​​​ഗം എ.​​​കെ ആ​​​ന്‍റ​​​ണി. കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ന്‍റ​​​ണി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച പി​​​ന്നെ മ​​​തി.

2026 അ​​​വി​​​ടെ നില്‍ക്ക​​​ട്ടെ. അ​​​ന​​​വ​​​സ​​​ര​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ വേ​​​ണ്ടെ​​​ന്നാ​​​ണ് ത​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും ഈ ​​​അ​​​ഭി​​​പ്രാ​​​യം വേ​​​ണ​​​മെ​​​ങ്കി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്കാ​​​മെ​​​ന്നും ആ​​​ന്‍റ​​​ണി വ്യ​​​ക്ത​​​മാ​​​ക്കി. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​ജീ​​​വ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​ത്. അ​​​തി​​​നാ​​​യി ഉ​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


2026ൽ ​​​യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണം കി​​​ട്ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ആ​​​രാ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന​​​തി​​​നെ ചൊ​​​ല്ലി പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽനി​​​ന്നു​​​ത​​​ന്നെ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ത​​​ന്നെ രം​​​ഗ​​​ത്ത് വ​​​ന്ന​​​ത്.

അ​​​ന​​​വ​​​സ​​​ര​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ വേ​​​ണ്ടെ​​​ന്നും ഇ​​​ത് ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നും അ​​​നു​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് താ​​​ൻ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ആ​​​ന്‍റ​​​ണി വ്യ​​​ക്ത​​​മാ​​​ക്കി.