പ​​ത്ത​​നം​​തി​​ട്ട: കാ​​യി​​ക​​താ​​ര​​മാ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ പീ​​ഡ​​ന​പ​​രാ​​തി​​യി​​ല്‍ അ​​ഞ്ചു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍. പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യാ​​യി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ ലൈം​​ഗി​​കചൂ​​ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​രാ​​ക്കി​​യ കാ​​യി​​ക പ​​രി​​ശീ​​ല​​ക​​ര്‍, കാ​​യി​​കതാ​​ര​​ങ്ങ​​ള്‍, സ​​ഹ​​പാ​​ഠി​​ക​​ള്‍, പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ അ​​റു​​പ​​തി​​ലേ​​റെ പേ​​ര്‍​ക്കെ​​തി​​രേ മൊ​​ഴി ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

പ​​ത്ത​​നം​​തി​​ട്ട ചൈ​​ല്‍​ഡ് വെ​​ല്‍​ഫെ​​യ​​ര്‍ ക​​മ്മി​​റ്റി​​ക്കു ല​​ഭി​​ച്ച പ​​രാ​​തി പോ​​ലീ​​സി​​ന് കൈ​​മാ​​റു​​ക​​യും തു​​ട​​ര്‍​ന്ന് സി​​ഡ​​ബ്ല്യു​​സി നി​​യോ​​ഗി​​ച്ച കൗ​​ണ്‍​സ​​ില​​റും പോ​​ലീ​​സും കു​​ട്ടി​​യി​​ല്‍​നി​​ന്നു മൊ​​ഴി​യെ​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തി​​നു​മു​​മ്പ് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍​വ​​ച്ചാ​​ണ് ലൈം​​ഗി​​ക പീ​​ഡ​​നം ന​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്.

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​ക്കാ​​നം വ​​ലി​​യ​​വ​​ട്ടം പു​​തു​​വ​​ല്‍ തു​​ണ്ടി​​യി​​ല്‍ വീ​​ട്ടി​​ല്‍ സു​​ബി​​ന്‍ (24), സ​​ന്ദീ​​പ് ഭ​​വ​​ന​​ത്തി​​ല്‍ എ​​സ്. സ​​ന്ദീ​​പ് (30), കു​​റ്റി​​യി​​ല്‍ വീ​​ട്ടി​​ല്‍ വി.​​കെ. വി​​നീ​​ത് (30), കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ കെ. ​​അ​​ന​​ന്തു (21), ചെ​​മ്പി​​ല്ലാ​​ത്ത​​റ​​യി​​ല്‍ വീ​​ട്ടി​​ല്‍ സു​​ധി (​​ശ്രീ​​നി-24) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.


അ​​ഞ്ചാം പ്ര​​തി അ​​പ്പു ഭ​​വ​​ന​​ത്തി​​ല്‍ അ​​ച്ചു ആ​​ന​​ന്ദ് (24) ഇ​​ല​​വും​​തി​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ത​​ന്നെ മ​​റ്റൊ​​രു പോ​​ക്സോ കേ​​സി​​ല്‍ ജ​​യി​​ലി​​ലാ​​ണ്. പ്ര​​തി​​ക​​ളെ ഇ​ന്ന​ലെ രാ​​വി​​ലെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി രാ​​ത്രി​​ത​​ന്നെ റാ​​ന്നി മ​​ജി​​സ്ട്രേ​​റ്റി​​ന് മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി.

പെൺകുട്ടിയുടെ 13-ാം വ​​യ​​സി​​ല്‍ സു​​ബി​​നാ​​ണ് ആ​​ദ്യ​​ം പീ​​ഡി​​പ്പി​​ച്ച​​ത്. മി​​ക്ക​​പ്പോ​​ഴും സം​​ഘം ചേ​​ര്‍​ന്നാ​​യി​​രു​​ന്നു പീ​​ഡ​​നം. പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വി​​ന്‍റെ സു​​ഹൃ​​ത്ത് അ​​ട​​ക്കം പീ​​ഡി​​പ്പി​​ച്ച​​താ​​യും മൊ​​ഴി​​യു​​ണ്ട്. പെ​​ണ്‍​കു​​ട്ടി ദ​​ളി​​ത് വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​താ​​ണ്.

പ​​ത്ത​​നം​​തി​​ട്ട ഡി​​വൈ​​എ​​സ്പി​​യാ​​ണു കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. പീ​​ഡ​​നം ന​​ട​​ന്ന ദി​​വ​​സ​​വും സ്ഥ​​ല​​വും പീ​​ഡി​​പ്പി​​ച്ച​​വ​​രു​​ടെ പേ​​രും പെ​​ണ്‍​കു​​ട്ടി എ​​ഴു​​തി സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​താ​​യി പ​​റ​​യു​​ന്നു.

വീ​​ടി​​ന​​ടു​​ത്തു​​ള്ള കു​​ന്നി​​ന്‍​മു​​ക​​ളി​​ലെ​​ത്തി​​ച്ച് മൂ​​ന്നു​പേ​​ര്‍ സം​​ഘം ചേ​​ര്‍​ന്നു പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്നും പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് മൂ​​ന്നു​പേ​​ര്‍ പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്നും പെ​​ണ്‍​കു​​ട്ടി പോ​​ലീ​​സി​​നു മൊ​​ഴി ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.